വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പരിഭ്രാന്തി പരത്തുന്നത്. അലിഗഡിലെ റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ രൂപം നടന്നുപോകുന്നതാണ് വീഡിയോ.

ഇത് സത്യമാണെന്ന് ചിലര്‍ വാദിക്കുമ്ബോള്‍, എഡിറ്റ് ചെയ്തതാണ് എന്നതാണ് മറുപക്ഷത്തിന്റെ നിലപാട്. ജനുവരി 24നാണ് അലിഗഡിലെ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബന്നാദേവി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാജേന്ദ്ര നഗറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

28 സെക്കന്‍ഡ് മാത്രമുള്ള ദൃശ്യത്തില്‍ വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് കാണാം. തുടര്‍ന്ന് നടന്നുപോകുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക