ഒയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദമ്പതികളുടെ വീഡിയോ ചിത്രീകരിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം നടന്നത്. ഇതിനെതിരെ ഒയോ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രതികൾ ഇതേ ഹോട്ടലിൽ ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.  ഇതിനിടയിലാണ് അവർ ആ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചത്. അതിനുശേഷം അവർ മുറിയിൽ നിന്നും പോവുകയും ഒരാഴ്ച കഴിഞ്ഞ് വീണ്ടും അവിടേക്ക് വരികയും തുടർന്ന് അവിടെ സ്ഥാപിച്ചിട്ട് പോയ ക്യാമറ എടുത്തു കൊണ്ട് പോവുകയും ചെയ്തു.

ഇതിനിടെ അവിടെ മുറിയെടുത്ത ദമ്പതികളുടെ വീഡിയോ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് ഈ വീഡിയോ കാണിച്ചു ദമ്പതികളെ അവർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. തുടർന്ന് ദമ്പതികൾ സംഭവം പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരെയും പോലീസുകാർ ചോദ്യം ചെയ്തു. എന്നാൽ ജീവനക്കാരുടെ പങ്ക് ഇക്കാര്യത്തിൽ പോലീസിനു  കണ്ടെത്താനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികൾ ഇതുപോലെ ഇതിനുമുമ്പും ഹോട്ടലുകളിൽ താമസിച്ച് മറ്റാരിൽ നിന്നെങ്കിലുമൊക്കെ ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. ഇതേ ഹോട്ടലിൽ അടുത്തിടെ താമസിച്ചിരുന്ന അതിഥികളുമായി പോലീസ് ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒയോ കമ്പനിയുമായി ബന്ധപ്പെട്ട ആളുകൾ ഈ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

ഒയോയെ സംബന്ധിച്ചിടത്തോളം അവർ പ്രത്യേക ഹോട്ടലുകൾ ഒന്നും തന്നെ നടത്തുന്നില്ല. അവരുടെ പ്ലാറ്റ്ഫോമിൽ പരിശോധിച്ചുറപ്പിച്ച പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്യുകയും അവർക്ക് ഐടി അധിഷ്ഠിത പിന്തുണ നൽകുകയും ആണ് ചെയ്യുന്നത്. ദമ്പതികളുടെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക