സിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട തൃശൂര്‍ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് പലരില്‍ നിന്നും ഇയാള്‍ പണം കൈപറ്റിയത്. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപങ്ങള്‍ വാങ്ങിയത്.

എന്നാല്‍ ആര്‍ക്കും ലാഭം കിട്ടിയില്ല. ഇതിനുപിന്നാലെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. സേവ് ബോക്സിന്റെ ലോഞ്ച് സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച്‌ വിപുലമായാണ് നടത്തിത്. ഇതുവഴി നരവധി നിക്ഷേപകരെ ആകര്‍ഷിച്ചു. ലോഞ്ചിങ്ങ് പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങള്‍ക്ക് സമ്മാനമായി നല്‍കിയ ഐഫോണുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലകുറഞ്ഞ ഇലക്രോണിക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലേലം വിളിച്ച്‌ ആപ്പ് വഴി വില്‍ക്കുന്ന പരിപാടിയാണ് റഹിം ആദ്യം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ബിഡഡ്ഡിങ് ആപ്പ് എന്ന് പ്രഖ്യാപിച്ചായിരുന്നു തുടക്കം. പക്ഷെ കോവിഡ് കാലത്ത് ഈ സംരംഭം പരാജയപ്പെട്ടു. നടന്‍ ജയസൂര്യയായിരുന്നു പ്രധാന ബ്രാന്‍ഡ് അംബാസഡര്‍. മഞ്ജുവാര്യര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ സെലിബ്രിറ്റികളെ മറയാക്കിയും റഹിം ആളുകളുടെ വിശ്വാസം നേടി. സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസത്തിന്റെ മറവിലും തട്ടിപ്പു നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ‌

75 ലക്ഷം കൈമാറിയത് ചലച്ചിത്ര താരത്തിന്?

സ്വാതിഖ് സമാഹരിച്ച പണം ഒരു ചലച്ചിത്രതാരത്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന ആരോപണവുമുണ്ട്. ഒരു കോടി സമാഹരിച്ചതില്‍ 75 ലക്ഷത്തോളം നടന് നല്‍കിയെന്നാണ് പൊലീസിന് നല്‍കിയ മൊഴി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനായിരുന്നു ഇത്.അറുപത് ലക്ഷത്തോളം അക്കൗണ്ട് വഴിയാണ് കൈമാറിയത്. എന്നാല്‍ പരസ്യം പുറത്തുവന്നില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പണം തിരിച്ചുകിട്ടാതായി. സേവ് ബോക്‌സിന്റെ ലോഞ്ചിംഗിന് തൃശൂരില്‍ ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ നല്‍കിയ സമ്മാനങ്ങളും പഴയ ഐ ഫോണുകളായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക