സ്വീഡനിലെ തുര്‍ക്കി എംബസിയിക്ക് മുന്നിലെ ഖുറാന്‍ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്‌ട്രങ്ങള്‍. ഖത്തറും സൗദിയും തുര്‍ക്കിയും സംഭവത്തെ അപലപിച്ച്‌ രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനും പ്രതിഷേധം അറിയിച്ചു. സ്വീഡിഷ് സര്‍ക്കാരിന്റെ അനുമതിയോടെയാണ് സംഭവം നടന്നതെന്നാണ് സംഘടനയുടെ ആരോപണം.

200 കോടിയില്‍ അധികം വരുന്ന മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്ന് ഖത്തര്‍ പ്രതികരിച്ചു. ഖുറാന്‍ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നല്‍കിയ സ്വീഡിഷ് പോലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ഇസ്ലാമോഫോബിയ പരത്താനുളള ശ്രമങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെളളിയാഴ്ചയാണ് സ്‌റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ റാസ്മസ് പലുദാന്‍ എന്ന ചെറുപ്പക്കാരന്‍ ഖുറാന്‍ കത്തിച്ചത്. തുര്‍ക്കി അഭിപ്രായ സ്വാതന്ത്ര്യ അവകാശങ്ങളെ മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. പോലീസിന്റെ അനുമതിയോടെയാണ് താന്‍ ഇത് ചെയ്തതെന്നും അയാള്‍ അവകാശപ്പെട്ടു.വിഷയത്തില്‍ തുര്‍ക്കിയും പ്രതികരണം നടത്തിയിട്ടുണ്ട്. ടര്‍ക്കിഷ് പ്രതിരോധമന്ത്രി നടത്താനിരുന്ന സ്വീഡന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഇസ്താംബൂളിലെ സ്വീഡിഷ് കോണ്‍സുലേറ്റിന് മുന്നില്‍ സ്വീഡന്റെ പതാക കത്തിച്ച്‌ ഒരുവിഭാഗം ഇസ്ലാം സംഘടന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക