പാകിസ്താന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച്‌ സെക്സ് വീഡിയോ വിവാദം.ടീം നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റേതെന്ന് പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ടീമിലെ സഹതാരമായ ഒരു താരത്തിന്റെ പെണ്‍സുഹൃത്തുമായി ബാബര്‍ അസം നടത്തിയെന്ന് പറയപ്പെടുന്ന സംസാരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ബാബര്‍ അസം സഹതാരത്തിന്റെ പെണ്‍സുഹൃത്തിനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കൂടാതെ സ്ത്രീയുടെ സുഹൃത്തായ സഹതാരത്തിന് ടീമില്‍ സ്ഥാനം ഉറപ്പാക്കുമെന്ന് ബാബര്‍ വാക്ക് കൊടുത്തുവെന്നും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച്‌ കാലമായി ക്യാപ്റ്റന്‍സിയുടെ പേരില്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് ബാബര്‍ അസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം നാട്ടില്‍ നടന്ന പരമ്ബരകളിലെ തുടര്‍തോല്‍വികള്‍ താരത്തെ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുന്ന സമയത്താണ് സെക്സ് വീഡിയോ വിവാദം ഉയര്‍ന്നുപൊങ്ങിയത്.അതുകൊണ്ട് തന്നെ ബാബറിനെ ഹണിട്രാപ്പില്‍ കുടുക്കിയതാണെന്നും താരത്തിന്റെ ക്യാപ്റ്റന്‍സി എടുത്തുകളയാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ വിവാദമെന്നും താരത്തിന്റെ ആരാധകര്‍ ആരോപിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക