ന്യൂഡല്‍ഹി:സൗഹൃദം സ്ഥാപിച്ച്‌ വീട്ടിലെത്തിച്ച ശേഷം 21 കാരനെ കൊന്ന് കഷ്ണങ്ങളാക്കുന്ന വീഡിയോ പാകിസ്ഥാന്‍ തീവ്രവാദിക്ക് അയച്ചു കൊടുത്തെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. വീഡിയോ അയച്ചു കൊടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. നോര്‍ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

മൃതദേഹം ഒരു 21കാരന്റെതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ ത്രീശൂലം പച്ചകുത്തിയിരുന്നതായും കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ നൗഫല്‍, ജഗ്ജിത് സിങ് എന്നിവര്‍ക്ക് പാകിസ്ഥാന്‍ തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മയക്ക്മരുന്നിന് അടിമയായിരുന്ന 21കാരനെ ഡിസംബര്‍ 14നാണ് സൗഹൃദം സ്ഥാപിച്ച്‌ പ്രതികള്‍ ഇരുവരും വീട്ടിലെത്തിച്ച്‌ കൊന്ന് കഷ്ണങ്ങളാക്കിയത്. ശേഷം 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പകര്‍ത്തി പാകിസ്ഥാന്‍ ലഷ്കര്‍ ഇ ത്വയ്യിബ തീവ്രവാദിയായ സോഹലിന് അയച്ചു കൊടുത്തു. ഉടന്‍ തന്നെ തന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വന്നുവെന്നും നൗഫല്‍ പൊലീസിന് മൊഴി നല്‍കി.

ജയിലില്‍ വെച്ചാണ് സോഹലിനെ പരിചയപ്പെട്ടതെന്നും സ്വാധീനശക്തിയുള്ള ഹിന്ദുക്കളെ കൊലപ്പെടുത്താന്‍ തന്നെ അയാള്‍ നിയോഗിച്ചിരുന്നെന്നും നൗഫല്‍ പറഞ്ഞു. പ്രതികളില്‍ നിന്നും വലിയ ഗ്രനേഡുകളടക്കം ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നൗഫലിനൊപ്പമുണ്ടായിരുന്ന ജഗ്ജിത് ഖാലിസ്ഥാന്‍ തീവ്രവാദി ബന്ധമുള്ളയാളാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക