ബിഗ് ബോസ് ഒടിടി ഫെയിം ഉര്‍ഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ആരാധകരെയും സോഷ്യല്‍ മീഡിയയെയും അമ്ബരപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഉര്‍ഫി ധരിക്കാറ്. പലപ്പോഴും ഇത് വിവാദമായിട്ടുമുണ്ട്. എന്നാല്‍, താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച്‌ ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ.

ഇതില്‍ ആദ്യം താരം തന്‍റെ കാലുകള്‍ കാണിക്കുന്നു. ഉര്‍ഫിയുടെ കാലുകളില്‍ തടിച്ച്‌ പൊങ്ങിയ നിലയില്‍ കുമിളകള്‍ പോലെ കാണപ്പെട്ടു. താന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ തണുപ്പുകാല കമ്ബിളി വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് ഇത് വന്നത് എന്ന് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. തണുപ്പുകാലത്ത് ആര്‍ക്കെങ്കിലും ഈ അലര്‍ജി ഉണ്ടാകുമോ? എന്ന് ഉര്‍ഫി ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ്’ എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ്. ‘ഞാന്‍ വസ്ത്രം കുറച്ച്‌ ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാന്‍ ഇഷ്ടപ്പെടുന്നത്’ – ഉര്‍ഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക