ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇഫക്റ്റ് എന്താണെന്ന് മനസ്സിലാകാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റിന്റെ സമൂഹമാധ്യമ വളര്‍ച്ച നോക്കിയാല്‍ മതി. 28.12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അല്‍ നസ്‌റിന് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ ടീമിലെത്തിയ വിവരം പുറത്തു വന്നു തുടങ്ങിയ 30ാം തിയ്യതി 2.4 മില്യണായി മാറി പിന്തുണക്കാരുടെ എണ്ണം. 31.12.2022ന് 5.3 മില്യണും 2023 ജനുവരി ഒന്നിന് 5.3 മില്യണുമായി. രണ്ടാം തിയ്യതി 7.0 മില്യണും മൂന്നാം തിയ്യതി 8.5 മില്യണിലെത്തി. നാലാം തിയ്യതിയോടെ ഒമ്ബത് മില്യണാണ് ഫോളോവേഴ്‌സ്.

എഫ്‌സിഅല്‍നസ്ര്‍.കോമെന്ന ക്ലബ് വെബ്‌സൈറ്റ് ബാന്‍ഡ്‌വിഡ്ത്ത് ലിമിറ്റ് പരിധി കവിഞ്ഞത്‌ മൂലം ഡൗണായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ് അല്‍ നസ്ര്‍ കാണികള്‍ക്കു മുമ്ബാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മര്‍സൂല്‍ പാര്‍ക്കില്‍ കാല്‍ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേല്‍ക്കാനായി എത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക