റെക്കോര്‍ഡ് തുകയ്ക്ക് അല്‍ നാസര്‍ ഫുട്ബോള്‍ ക്ലബിലെത്തിയ വിഖ്യാതതാരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കുവേണ്ടി സൗദി നിയമങ്ങള്‍ മാറ്റുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്തെന്നാല്‍ സൗദി നിയമപ്രകാരം വിവാഹിതരല്ലാത്ത പങ്കാളികള്‍ ഒരുമിച്ച്‌ താമസിക്കുന്നതിന് വിലക്കുണ്ട്. അതുകൊണ്ടുതന്നെ പങ്കാളിക്കും കുട്ടികള്‍ക്കുമൊപ്പം അദ്ദേഹത്തിന് താമസിക്കാനാകുമോയെന്ന കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും വിവാഹിതരായിട്ടില്ല. സൗദി നിയമപ്രകാരം അവിവാഹിതരായ ദമ്ബതികള്‍ക്ക് സൗദി അറേബ്യയില്‍ ഒരുമിച്ച്‌ താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഈ നിയമം ലംഘിച്ചതിന് റൊണാള്‍ഡോയ്ക്ക് അനന്തരഫലങ്ങള്‍ നേരിടാന്‍ സാധ്യതയില്ലെന്ന് റിയാദിലെ ഒരു അഭിഭാഷകന്‍ പറയുന്നു.

“രാജ്യത്തെ നിയമങ്ങള്‍ ഇപ്പോഴും വിവാഹ ഉടമ്ബടി ഇല്ലാതെ സഹവസിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, അധികാരികള്‍ അടുത്തിടെ ഈ പ്രശ്നം കാര്യമായെടുക്കുന്നില്ല. ഇതിന്‍റെ പേരില്‍ ഇപ്പോള്‍ നിയമനടപടികളോ വിചാരണയോ നടക്കുന്നില്ല. എന്നാല്‍ അവിവാഹിതരായവര്‍ ഒരുമിച്ച്‌ താമസിച്ചതിന്‍റെ പേരില്‍ എന്തെങ്കിലും പ്രശ്നമോ കുറ്റകൃത്യമോ ഉണ്ടായാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അഭിഭാഷകന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 1700 കോടിയിലേറെ രൂപയുടെ കരാറാണ് റൊണാള്‍ഡോയും അല്‍ നാസറും തമ്മില്‍ ഒപ്പുവെച്ചത്. അടുത്ത രണ്ടരവര്‍ഷത്തേക്കാണ് റൊണാള്‍ഡോയെ അല്‍നാസര്‍ സ്വന്തം കൂടാരത്തിലെത്തിച്ചത്. അതേസമയം റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളുടെ സസ്പെന്‍ഷന്‍ ഉണ്ട്. അതിനാല്‍ത്തന്നെ അല്‍ നാസറിന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാകില്ല. മിക്കവാറും ജനുവരി 21 ന് അദ്ദേഹം റിയാദില്‍ അരങ്ങേറ്റം കുറിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക