മാസത്തിലെ നാലാം ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചക്കായി ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ചര്‍ച്ച നടക്കും.സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം സ്വീകരിക്കാന്‍ തയ്യാറുള്ള ആശ്രിതര്‍ക്ക് മാത്രം ജോലി നല്‍കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്നാണ് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ.

ജില്ലകളിലെ വിവിധ വകുപ്പുകളിലെ തസ്തികകളില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താന്‍ പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. വീണ്ടും കോടതിയെ സമീപിക്കാനാകില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക