ലൈംഗികരോഗങ്ങളുടെ വ്യാപനവും ലൈംഗികസുരക്ഷയും ഉറപ്പിക്കുന്നതിന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സുരക്ഷാമാര്‍ഗമാണ് കോണ്ടം. ഗര്‍ഭനിരോധന മാര്‍ഗമായാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും ഇതിനൊപ്പം തന്നെ ലൈംഗികരോഗങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പാക്കലും കോണ്ടത്തിന്റെ ധര്‍മ്മമായി വരുന്നുണ്ട്. ഫ്രാന്‍സ് ഈ വിഷയത്തില്‍ ഏറെ വിപ്ലവകരമായൊരു ചുവടുവയ്പിലേക്ക് കടന്നിരിക്കുകയാണ്.

26 വയസിന് താഴെയുള്ള യുവാക്കള്‍ക്കെല്ലാം രാജ്യത്ത് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാണ് ഫ്രാന്‍സിന്റെ തീരുമാനം. ഇക്കാര്യം പോയ വര്‍ഷം അവസാനത്തില്‍ തന്നെ ഫ്രാന്‍സ് അറിയിച്ചിരുന്നു. ഇത് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. പുതുവര്‍ഷം തുടങ്ങി തീരുമാനം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോള്‍ 2023ലേക്ക് കടന്നതോടെ തീരുമാനം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

18 മുതല്‍ 25 വയസ് വരെയുള്ള യുവാക്കള്‍ക്കാണ് കോണ്ടം സൗജന്യമായി നല്‍കുന്നത്. ലൈംഗികരോഗങ്ങളെ ചെറുക്കുകയെന്നത് തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെ കുറിച്ച്‌ വിശദീകരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിരുന്നു. ഫ്രാന്‍സില്‍ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് നേരത്തെ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമാണ്. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെ ഈ ഗുളികകള്‍ യുവതികള്‍ക്ക് ലഭിക്കും.

‘ആഗോളതലത്തില്‍ തന്നെ ലൈംഗികരോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. യുവതലമുറ ആരോഗ്യകരമായും സുരക്ഷിതമായും വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ഇക്കാര്യം സ്വയം ഉറപ്പുവരുത്താന്‍ അവര്‍ക്ക് സാധിക്കട്ടെ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ നാം എന്താണോ പഠിക്കുന്നത്, പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാര്‍ത്ഥ്യം…’- ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക