ബെംഗളൂരു: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി വില്പനയ്ക്ക് എത്തിച്ച 33 ലക്ഷം രൂപ വിലയുള്ള ലഹരിമരുന്നുമായി 3 മലയാളികള്‍ ഉള്‍പ്പെടെ 6 പേരെ അറസ്റ്റില്‍. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാൻ പൊലീസ് നടത്തിയ തിരച്ചിലിലാണ് ബംഗളുരുവിലെ വിവിധ ഇടങ്ങളില്‍ നിന്ന് പ്രതികളെ പിടികൂടിയത്.3.1 കിലോഗ്രാം കഞ്ചാവും 20 ഗ്രാം എംഡിഎംഎയുമായി മലയാളി ഹിരണ്‍ (25) അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളുടെ വാടക വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.

മറ്റൊരു കേസില്‍ മലയാളികളായ ശ്രേയസ് (24), രാഹുല്‍ (25) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി. ഇരുവരും കേരളം ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ലഹരിമരുന്ന് ബെംഗളൂരുവില്‍ എത്തിച്ച്‌ വില്‍പന നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആടുഗോഡിയില്‍ നിന്നും സേലം സ്വദേശികളായ ലിംഗേഷ് നാരായണ്‍ (23), സൂരജ് (24), ഷാരുഖ് ഖാൻ (27) എന്നിവരും ലഹരിമരുന്നുമായി പിടിയിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസംബര്‍ 12ന് 21 കോടി രൂപയുടെ ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുവത്സരാഘോഷങ്ങളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ രക്ത പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ന്യൂ ഇയർ ആഘോഷങ്ങളിൽ ഒഴുകുന്ന ലഹരി തടയാൻ കർശനമായ നടപടികളാണ് ബംഗളൂരുവിൽ പോലീസ് സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക