2024 ജനുവരി 1 മുതല്‍ സാമ്ബത്തിക രംഗത്ത് അടക്കം നിരവധി മാറ്റങ്ങളാണ് വരുന്നത്. വിവിധ രംഗങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ നല്‍കുന്നു.

കെ സ്മാര്‍ട്ട് പദ്ധതി: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. കെ സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും.

പുതിയ സിം കാര്‍ഡ്: പുതിയ ഫോണ്‍ കണക്ഷന്‍ വേണ്ടവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സിം കാര്‍ഡിനായി പേപ്പര്‍ രഹിതമായി അപേക്ഷിക്കാന്‍ കഴിയും. ജനുവരി ഒന്നുമുതല്‍ പേപ്പര്‍ രഹിത കെവൈസി വ്യവസ്ഥ നടപ്പാക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ വിജ്ഞാപനം.

യുപിഐ ഐഡികള്‍: ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്ബറുകളുമുപയോഗിച്ച്‌ നാളെ മുതല്‍ പണം സ്വീകരിക്കാന്‍ വിലക്ക് നേരിട്ടേക്കാം. ഇത്തരം യുപിഐ ഐഡികളും നമ്ബറുകളും മരവിപ്പിക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക