എന്‍എസ്‌എസ് ആസ്ഥാനത്തെ ശശി തരൂരിന്റെ പ്രസംഗത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍. തരൂരിന്റെ പ്രസംഗം അല്പത്തരമായിപ്പോയി എന്ന് ബിനു ഫേസ്ബുക്ക് കുറിച്ചു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താന്‍ അത് അനുഭവിക്കുന്നുണ്ടെന്ന ഒളിയമ്ബോടെയായിരുന്നു മന്നം ജയന്തി സമ്മേളനത്തിലെ തരൂരിന്റെ പ്രസംഗം.

ഇതിനെതിരെയാണ് ബിനു ചുള്ളിയില്‍ രംഗത്തെത്തിയിരിക്കുന്നത്. മത്സരം ജാതീയമായ കുശുമ്ബിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആള്‍ പറയുന്നത് അല്‍പത്തരമാണ് എന്നായിരുന്നു വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിനു ചുള്ളിയിലിന്റെ ഫേസ്ബുക്ക്

പോസ്റ്റ്ബഹുമാന്യനായ ശശിതരൂര്‍ ചങ്ങാനാശ്ശേരിയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അങ്ങേയറ്റം അല്‍പത്തരമായി പോയി. രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരവരുടെ ഇടങ്ങളില്‍ മല്‍സരങ്ങള്‍ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്. അത് ജാതീയമായ കുശുമ്ബിന്റെ പേരിലാണ് എന്ന് തരൂരിനെ പോലെ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന ആള്‍ പറയുന്നത് അല്‍പത്തരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക