ഡല്‍ഹി: ഒമിക്രോണ്‍ ബാധിച്ചശേഷം രോഗം ഭേദമായവരില്‍ വീണ്ടും ഒമിക്രോണ്‍ ബാധ കണ്ടെത്തുന്നു. ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. രോഗം ഭേദമായി വെറും പത്ത് ദിവസത്തിനകമാണ് കൊവിഡ് ചികിത്സ നടത്തുന്ന രണ്ട് ഡോക്‌ടര്‍മാര്‍ക്ക് വീണ്ടും ഒമിക്രോണ്‍ ബാധയുണ്ടായത് കണ്ടെത്തിയത്.

മാക്‌സ് ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം അനസ്‌തേസിസ്‌റ്റ് ‌ഡോ. ജിത്തുമോനി ബൈശ്യയുടെ വാക്കുകള്‍ ഇങ്ങനെ , ‘പതിനാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരു ഡോക്‌ടര്‍മാര്‍ക്കും ഒമിക്രോണ്‍ വകഭേദ ലക്ഷണങ്ങള്‍ കണ്ടത്. രോഗം ചികിത്സിച്ച്‌ ഭേദമാക്കി. എന്നാല്‍ ഏഴ് മുതല്‍ 10 ദിവസത്തിനകം രോഗം വീണ്ടും കണ്ടെത്തി. പനി, തലവേദന, ശരീര വേദന, തൊണ്ടവേദന എന്നിങ്ങനെ അതേ ലക്ഷണങ്ങളോടെ.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒമിക്രോണിന്റെ രണ്ട് വകഭേദമാണോ വന്നതെന്ന് പരിശോധനയിലൂടെ തിരിച്ചറിയേണ്ടതുണ്ടെന്നു വിദഗ്ദ്ധര്‍ പറയുന്നു. വളരെ ലഘുവായ തോതിലാണെങ്കിലും ഇത്തരത്തില്‍ രോഗികളില്‍ കൊവി‌ഡ് ലക്ഷണത്തോടെ രോഗമുണ്ടാകാം. ആദ്യം രോഗം വന്ന് രണ്ടാഴ്‌ചയ്‌ക്കകം പരിശോധിച്ചാലും ചത്ത വൈറസിന്റെ സാന്നിദ്ധ്യം മൂക്കിനുള‌ളില്‍ ഉള‌ളതിനാല്‍ ആര്‍ടിപിസിആര്‍ ഫലത്തില്‍ പോസിറ്റിവ് എന്ന് കാണിക്കാനിടയുണ്ട്. അതിനാല്‍ കൃത്യമായ പരിശോധന വേണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഒമിക്രോണിന്റെ ബിഎ 2 ഉപ വിഭാഗം വാക്‌സിന്‍ എടുക്കാത്തവരില്‍ 10 ശതമാനം കൂടുതല്‍ രോഗബാധയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക