മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും നിമ്മൂസ് എന്നുമൊക്കെ അറിയപ്പെടുന്ന താരം അനവധി ഷോർട്ട് ഫിലിമുകളിലും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. അനവധി പ്രൊജക്റ്റുകളാണ് നിമിഷയെ തേടിയെത്തുന്നത്.

ഒരു സാധാരണ നാട്ടിൻ പുറത്തുകാരിയായി എന്നും അറിയപ്പെടാൻ ആഗ്രഹിക്കുന്ന നിമിഷ ബോധപൂർവ്വമല്ലാതെ സംഭവിച്ച ചില വിവാദങ്ങളിൽ ക്രൂശിപ്പെട്ടതും വായനക്കാർ ഓർക്കുന്നുണ്ടാകും. പള്ളിയോടത്തിൽ ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലാണ് വിശ്വാസികളുടെ സൈബർ ആക്രമണം താരം ആഴ്ചകളോളം നേരിട്ടത്. എന്നാൽ ആക്രമണങ്ങളെ വളരാനുള്ള ആയുധമാക്കിയ നിമിഷ ഇപ്പോൾ അറിയപ്പെടുന്ന ഒരു താരത്തിലേക്കുള്ള വളർച്ചയുടെ പടവുകൾ താണ്ടുകയാണ്. സിനിമയ്ക്ക് വേണ്ടി ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്ന നിമിഷ അതൊക്കെ പ്രൊഫഷന്റെ ആവശ്യകതയാണ് എന്ന് തുറന്നുപറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സദാചാരവാദികളെ മൈൻഡ് ചെയ്യാതെ, തന്നെ പിന്തുണയ്ക്കുന്നവരുടെ പ്രോത്സാഹനങ്ങളിൽ സന്തോഷിക്കുകയാണ് നിമിഷ. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് താരത്തിനുള്ളത്. പ്രത്യേകിച്ച്‌ തന്റെ ഭർത്താവിന്റെ നിർലോഭമായ സഹകരണവും പിന്തുണയും തനിക്കൊരു മുതൽക്കൂട്ടാണ് എന്ന് നിമിഷ അഭിമാനത്തോടെ പറയുന്നുണ്ട്. ഇപ്പോൾ പുതുവര്ഷത്തോടനുബന്ധിച്ചു താരം ചെയ്ത വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. 2022 ലെ ടർക്കി ഉപേക്ഷിച്ചു 2023 ലേക്കുപോകുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക