രാജ്യത്ത് വിവിധയിടങ്ങളില്‍ എയര്‍ടെല്‍ വരിക്കാര്‍ സേവന തടസം നേരിട്ടു. നെറ്റ്‍വര്‍ക്ക് സിഗ്നല്‍ പ്രശ്നവും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കോള്‍, എസ്.എം.എസ് സര്‍വിസുകളെ തടസം ബാധിച്ചു. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനവും തടസപ്പെട്ടതായി ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, എല്ലാ ഉപഭോക്താക്കള്‍ക്കും നെറ്റ്‍വര്‍ക്ക് തടസം അനുഭവപ്പെട്ടിട്ടില്ല.

പ്രധാനമായും രാജ്യത്തെ വടക്കു-കിഴക്കന്‍ മേഖലകളിലാണ് എയര്‍ടെല്‍ സേവനം തടസ്സപ്പെട്ടതെങ്കിലും, മുംബൈ, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും തടസ്സം നേരിട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ച ഉച്ചക്ക് 1.50ഓടെയാണ് സേവനങ്ങളില്‍ തടസ്സമുണ്ടായതെന്ന് ട്രാക്കിങ് വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ സൂചിപ്പിക്കുന്നു. 2.40നും 3.40നും ഇടയില്‍ സേവനം പുനസ്ഥാപിക്കപ്പെട്ടതായി നിരവധി പേര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, പിന്നീടും നിരവധി പേര്‍ നെറ്റ്‍വര്‍ക്ക് ലഭ്യമല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സേവനം തടസ്സപ്പെട്ട സംഭവത്തില്‍ എയര്‍ടെല്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക