വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം. ഒരാള്‍ മരിച്ചു. മോക്ഡ്രില്ലില്‍ പങ്കെടുത്ത നാട്ടുകാരില്‍ ഒരാളായ ബിനുവാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പാലത്തിങ്കല്‍ ബിനുവാണ് അപകടത്തില്‍ പെട്ടത്.

ഫയര്‍ ഫോഴ്സിന്റെ സ്ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രില്‍ നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രളയ – ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കല്‍പ്പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയില്‍ ബിനു ഒഴുക്കില്‍പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക