സുരേഷ് ഗോപിയുടേതു പോലെ ശബ്ദമുള്ള ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സുരേഷ് ഗോപിയുടെ ശബ്ദം മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ ചടുലതയും വീര്യവും പാലക്കാട് സ്വദേശി അബ്ദുൽ ബാസിതിന്റെ വാക്കുകളിൽ കാണാം.

ഇദ്ദേഹം സിനിമാ നടനാണോ എന്നായിരുന്നു വിഡിയോ കണ്ട പല ആളുകളുടെയും സംശയം. സിനിമാ നടനല്ലെങ്കിലും ഈ യുവാവിന്റെ ജോലിയിലുണ്ട് ഒരു സുരേഷ് ഗോപി ടച്ച്. എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസറാണ് ബാസിത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂൾ വിദ്യാർഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളർത്തുന്ന പ്രചാരണങ്ങളുടെ മുന്നിലുണ്ട് ബാസിത്. ബാസിതിന്റെ ലഹരിവിരുദ്ധ ക്ലാസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാസിതിന്റെ വിശേഷങ്ങൾ അറിഞ്ഞ് സാക്ഷാൽ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക