മണിരത്നം സംവിധാനം ചെയ്ത് എത്തിയ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ വന്‍ വിജയം നേടിയിരുന്നു. സെപ്റ്റംബറില്‍ റിലീസിനെത്തിയ ചിത്രം
തീയറ്ററില്‍ വലിയ വിജയം നേടിയിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി ആയിരുന്നു സിനിമ എടുത്തത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങിയ സിനിമയുടെ ആദ്യ ഭാഗമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.

സിനിമ തീയറ്ററില്‍ വലിയ വിജയം നേടിയിരുന്നു. ഒടിടിയിലും എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. സിനിമയുടെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി പൊന്നിയിന്‍ സെല്‍വന്‍ 2ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ എത്തും. പൊന്നിയിന്‍ സെല്‍വന്‍പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് റിലീസ് വിവരം പങ്കുവച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്ന ചെറുവീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക