മുറുക്കാന്‍ കടകള്‍ കേന്ദ്രീകരിച്ച്‌ വില്‍പ്പനയ്‌ക്കായി എത്തിച്ച കഞ്ചാവ് മിഠായി പിടികൂടി . മൂന്ന് കിലോയിലേറെ കഞ്ചാവ് മിഠായിയാണ് പോലീസ് പിടികൂടിയത് .ബാനര്‍ജി റോഡില്‍ മുറുക്കാന്‍ കട നടത്തിയിരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദ്ദാം എന്നിവരെ പോലീസ് പിടികൂടി.

40 മിഠായികള്‍ വീതമുള്ള മുപ്പത് പായ്‌ക്കറ്റുകളാണ് പിടികൂടിയത്. മുറുക്കാന്‍ കടയ്‌ക്ക് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ലഹരിവസ്തുക്കള്‍ ശേഖരിച്ച ശേഷമായിരുന്നു വിതരണം. കൊച്ചിയില്‍ മുറുക്കാന്‍ കടകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് മിഠായി വില്‍പന വ്യാപകമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ഇത്തരം കടകള്‍ നിരീക്ഷണത്തിലായിരുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് മിഠായി നല്‍കിയിരുന്നത് ഇത്തരം കച്ചവടക്കാരായിരുന്നു. സ്കൂട്ടറില്‍ കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത് . മിഠായി ഒന്നിന് പത്ത് രൂപ നിരക്കിലാണ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക