വീട്ടുവളപ്പില്‍ പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന പരാതിയില്‍ മധ്യവയസ്കൻ അറസ്റ്റില്‍. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് ബാബു(47)വിനെയാണ് എക്സൈസ് അറസ്റ്റുചെയ്തത്.

രണ്ടുമീറ്റര്‍ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനായാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയിരുന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയതായി എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക