ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ജിംനി ഒടുവില്‍ 12.74 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കി. രാജ്യത്തെ എല്ലാ നെക്സ ഷോറൂമുകളിലും ഡെലിവറികള്‍ക്ക് ഈ ഓഫ്-റോഡര്‍ ഇപ്പോള്‍ ലഭ്യമാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു, ഇതുവരെ 30,000 യൂണിറ്റുകള്‍ ബുക്കിങ്ങായി. ജിംനി 5-ഡോറിന് ഇതിനകം ഏകദേശം ആറ് മുതല്‍ ഏഴ് മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

പുതിയ മാരുതി ജിംനി വേരിയന്റ് അടിസ്ഥാനത്തിലുള്ള വിലകള്‍ ഉള്‍പ്പെടെ അറിയേണ്ടതെല്ലാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതി സുസുക്കി ജിംനി 5-ഡോര്‍ സെറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാൻസ്മിഷൻ ഓപ്ഷനുകളില്‍ ഇവയെത്തും. മാനുവല്‍ ശ്രേണി 12.74 ലക്ഷം രൂപയില്‍ തുടങ്ങി 13.85 ലക്ഷം രൂപ വരെ ഉയരുന്നു, ഓട്ടോമാറ്റിക് പതിപ്പിന് 13.94 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് വില. പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റ് ജിംനി ഉല്‍പ്പാദിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. മൊത്തം 1/4 കയറ്റുമതി വിപണികള്‍ക്കായി നീക്കിവയ്ക്കും.

ഇത് പരുക്കൻ ബോഡി-ഓണ്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന് 6000 ആര്‍പിഎമ്മില്‍ 104.8 പിഎസ് കരുത്തും 4,000 ആര്‍പിഎമ്മില്‍ 134.2 എൻഎം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളില്‍ 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. മാനുവല്‍ പതിപ്പ് 16.94kmpl എന്ന എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നല്‍കുമെന്ന് അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് മോഡല്‍ 16.39kmpl നല്‍കുന്നു.

പുതിയ ജിംനി എല്‍ഡബ്ല്യുബി മോഡലില്‍ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4×4 ഡ്രൈവ്ട്രെയിൻ, ലോ-റേഞ്ച് ഗിയര്‍ബോക്‌സും 3-ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെൻഷനും ഘടിപ്പിച്ചിരിക്കുന്നു. ഇതിന് 36 ഡിഗ്രി അപ്രോച്ച്‌ ആംഗിളും 50 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും 24 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും ഉണ്ട്. എസ്‌യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും 300 എംഎം വാട്ടര്‍ വേഡിംഗ് ശേഷിയുമുണ്ട്.ജിംനിയുടെ ഓള്‍ഗ്രിപ്പ് ടെക്ക് കുറഞ്ഞ അനുപാതത്തിലുള്ള ഗിയറോടെയാണ് വരുന്നത്. അത് എഞ്ചിൻ ടോര്‍ക്ക് വര്‍ദ്ധിപ്പിക്കുകയും വേഗത പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഓഫ്-റോഡ് ഡ്രൈവിംഗ് മെച്ചപ്പെടുത്തുകയും ഡ്രൈവര്‍ക്ക് ടൂ-വീല്‍-ഡ്രൈവ് ഹൈ (2H), ഫോര്‍-വീല്‍-ഡ്രൈവ് ഹൈ (4H) ഓഫ്-റോഡ് അവസ്ഥകള്‍ എന്നിവയ്ക്കിടയില്‍ മാറാൻ കഴിയും.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തില്‍, എസ്‌യുവിക്ക് 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ് ഫംഗ്‌ഷൻ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യല്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, 3-പോയിന്റ് എമര്‍ജൻസി ലോക്കിംഗ് റിട്രാക്ടര്‍ സീറ്റ് ബെല്‍റ്റുകള്‍, റിയര്‍ വ്യൂ ക്യാമറ എന്നിവ ലഭിക്കുന്നു.

മാരുതി സുസുക്കി ജിംനിക്ക് 3985 എംഎം നീളവും 1645 എംഎം വീതിയും 1720 എംഎം ഉയരവും 2590 എംഎം വീല്‍ബേസും ഉണ്ട്. അഞ്ച് സിംഗിള്‍ ടോണിലും 2 ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഈ എസ്‍യുവി ലഭ്യമാണ്. കൈനറ്റിക് യെല്ലോ + ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസില്‍ റെഡ് + ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണവ. വയര്‍ലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, സെമി-ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, വാഷറോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവയും മറ്റുള്ളവയുമാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക