ശശി തരൂര്‍ എംപി കോണ്‍ഗ്രസിന്റെ സ്വത്തെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂരും പാര്‍ടിയും ഒറ്റക്കെട്ടായി പോകുമെന്ന് പറഞ്ഞ അദ്ദേഹം ആശയക്കുഴപ്പങ്ങളില്ലെന്നും ഡെല്‍ഹിയില്‍ വച്ച്‌ അദ്ദേഹവുമായി ചര്‍ച നടത്തിയിരുന്നുവെന്നും വ്യക്തമാക്കി. പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. നേരത്തേ, തരൂരിനെ വിമര്‍ശിച്ചു പ്രശ്നം വഷളാക്കരുതെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. തരൂരിന്റെ വ്യക്തിത്വം പാര്‍ടി ഉപയോഗപ്പെടുത്തണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സിപിഎമിനു ലീഗിനോടു പ്രേമമാണ്. എന്നാല്‍ രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ എന്നും അദ്ദേഹം ചോദിച്ചു. ലീഗുകാര്‍ വര്‍ഗീയവാദികളെന്നു പറഞ്ഞത് സിപിഎം ആണെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സുധാകരന്റെ ആര്‍എസ്‌എസ് അനുകൂല പരാമര്‍ശത്തിന് എതിരെയും വിമര്‍ശനമുണ്ടായി. അസമയത്തുണ്ടായ പ്രസ്താവനയാണത്. സമൂഹത്തില്‍ അവമതിപ്പുണ്ടായി. സുധാകരന്റെ പ്രസ്താവന അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഒഴിവാക്കപ്പെടേണ്ടതായിരുന്നു. നെഹ്റുവിനെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നെന്നും എം എം ഹസന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക