സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. എം എം മണിയുടെ നിലപാടുകളില്‍ പാര്‍ട്ടി നേതാക്കള്‍ മൗനം പാലിച്ചു. എം എം മണിയുടെ നിലപാട് തെറ്റാണെന്ന് സിപിഐഎം തന്നെ സമ്മതിച്ചു. പൊലീസിലെ ആര്‍എസ്‌എസ് കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആനി രാജയെ ഒറ്റപ്പെടുത്തിയെന്നും വിമര്‍ശിച്ചു.

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 42 വാഹനങ്ങളുടെ അകമ്ബടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. സിപിഐയുടെ വകുപ്പുകള്‍ സിപിഐഎം ഹൈജാക്ക് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇ പി ജയരാജനും എം എം മണിക്കും എ വിജയരാഘവനും സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം. നേതാക്കള്‍ രാഷ്ട്രീയ അന്ധത ബാധിച്ചവരെന്ന് വിമര്‍ശനം. പൊലീസിലെ പാര്‍ട്ടി ഫ്രാക്ഷന്‍ ശക്തമാക്കണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശം.

അതേസമയം, തിരുത്തല്‍ ശക്തിയായി സിപിഐ തുടരുമെന്ന മുന്നറിയിപ്പുമായി സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുന്നണിയെ സംരക്ഷിക്കേണ്ടത് സിപിഐയുടെ രാഷ്ട്രീയ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നത്. മുന്നണിയെന്ന ആശയം സിപിയുടേതെന്ന അവകാശവാദവും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നു. മുന്നണിയുടെ നേട്ടങ്ങള്‍ മാത്രമല്ല കോട്ടങ്ങളും വീതംവെച്ച്‌ എടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക