കൊളംബോ: അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മോശമായതോടെ ശ്രീലങ്കയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് താത്‌കാലികമായി അടച്ചുപൂട്ടി. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റ് ശ്രീലങ്കയിലുടനീളം കനത്ത മഴയ്ക്കും കാറ്റിനും കാരണമായിരുന്നു. പിന്നാലെ, ഇന്ത്യയില്‍ നിന്നും മലിനമായ വായു ഇവിടേക്ക് പടര്‍ന്നതോടെ സ്ഥിതി വഷളാവുകയായിരുന്നു.

രാജ്യത്തിന്‍റെ തലസ്ഥാനമായ കൊളംബോയിലും മറ്റിടങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. പ്രാദേശിക വായു മലിനീകരണത്തിന് പുറമെ അതിര്‍ത്തി കടന്നുകൂടെ മലിന വായു എത്തുന്നതാണ് നിലവിലെ സ്ഥിതിയ്‌ക്ക് കാരണമെന്ന് സര്‍ക്കാരിനുകീഴിലുള്ള നാഷണല്‍ ബില്‍ഡിങ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (എന്‍ബിആര്‍ഒ) സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഇതാണ് സ്ഥിതിയെന്നും മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും എന്‍ബിആര്‍ഒ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക