ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിനിടെ രണ്ട് ശ്രീലങ്കൻ താരങ്ങളെ കാണാതായി. ഒരു ജൂഡോ താരത്തെയും ഒരു ഗുസ്തി താരത്തെയും ടീം ഒഫീഷ്യലിനെയും കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ഇതോടെ ശ്രീലങ്കൻ കായിക താരങ്ങളോടും ഒഫീഷ്യലുകളോടും പാസ്പോർട്ട് സമർപ്പിക്കാൻ ടീം അധികൃതർ ആവശ്യപ്പെട്ടു. ശ്രീലങ്കയിൽ നിന്ന് 51 ഒഫീഷ്യലുകളുൾപ്പെടെ 161 അംഗ സംഘമാണ് കോമൺവെൽത്ത് ഗെയിംസിനായി എത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാണാതായ സംഘാംഗങ്ങൾ യുകെ അതിർത്തി കടക്കാൻ സാധ്യതയില്ലെന്നും ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചതായി ശ്രീലങ്കൻ സംഘം വ്യക്തമാക്കി. കാണാതായ ജൂഡോ താരം ഒരു വനിതയാണെന്നാണ് റിപ്പോർട്ട്.

ബർമിംഗ്ഹാം നഗരത്തിനടുത്തുള്ള കവൻട്രി അരീനയിലാണ് ജൂഡോ, ഗുസ്തി മത്സരങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്താണ് താരങ്ങൾ യുകെയിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക