കൊളംബോയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത്ത് ജയസൂര്യയും മെഗാസ്റ്റാർമമ്മൂട്ടിയും തമ്മിൽ കൂടിക്കാഴ്ച. ഷൂട്ടിങ്ങിന് ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയെ കാണുകയായിരുന്നു സർക്കാർ പ്രതിനിധിയായ ജയസൂര്യ. നാളെ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയെയും മമ്മൂട്ടി കണ്ടേക്കും.

എംടിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ‘നാട്ടിൽ വന്നതിന് നന്ദി. നിങ്ങളാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ’ കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക