ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ സാനിറ്ററി പാഡുകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ഒന്നാണ് മെന്‍സ്ട്രല്‍ കപ്പ്. പുനരുപയോഗിക്കാന്‍ സാധിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. സാനിറ്ററി പാഡുകള്‍ ഉപയോഗിച്ചകഴിഞ്ഞാല്‍ കളയുകയാണ്. ഒപ്പം അധിക ചിലവും. ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതാണ് മെന്‍സ്ട്രല്‍ കപ്പ്. ഇത് വിവിധ വലുപ്പത്തിലും ഫണല്‍ ആകൃതിയിലും ലഭ്യമാണ്.

മെന്‍സ്ട്രല്‍ കപ്പുകള്‍ റബ്ബര്‍, സിലിക്കണ്‍ അല്ലെങ്കില്‍ ലാറ്റക്സ് എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം. പിരീഡ് ഫ്ളൂയിഡ് പിടിക്കാനും ശേഖരിക്കാനും കഴിയും. മെന്‍സ്ട്രല്‍ കപ്പുകള്‍ 12 മണിക്കൂര്‍ വരെ ധരിക്കാവുന്നതാണ്. ഒരെണ്ണം 8-10 വര്‍ഷം വരെ നിലനില്‍ക്കും എന്നാണ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചര്‍മ്മത്തിന് ടാംപണുകളേക്കാളും പാഡുകളേക്കാളും സുരക്ഷിതമാണ് കപ്പ്. ഒരു മെന്‍സ്ട്രല്‍ കപ്പിന് പാഡുകളേക്കാളും കൂടുതല്‍ രക്തം സൂക്ഷിക്കാന്‍ കഴിയും, മാത്രമല്ല ചോര്‍ച്ച തടയാനും കഴിയും. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പാഡുകളേക്കാളും പരിസ്ഥിതിക്ക് മികച്ചതാണെന്ന് തെളിയിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

മെന്‍സ്ട്രല്‍ കപ്പ് ആദ്യം സി ആകൃതിയില്‍ മടക്കി യോനിയില്‍ തിരുകുക. ഇതിനുശേഷം ഇത് സ്വമേധയാ വികസിക്കുകയും യോനിയിലെ ഭിത്തികളില്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു.

സൈസ് തിരഞ്ഞെടുക്കുന്നത് എങ്ങനെ?

എക്സ്ട്രാ സ്മോൾ, സ്മോൾ, ലാർജ് എന്നീ സൈസുകളിലാണ് ഇത് ലഭ്യമാകുന്നത്. 18 വയസ്സിൽ താഴെയുള്ളവർക്ക് എക്സ്ട്രാ സ്മോളും, 18 വയസ്സിന് മുകളിലുള്ള പ്രസവിക്കാത്ത സ്ത്രീകൾക്കും, സി സെക്ഷൻ വഴി പ്രസവം നടന്നവർക്കും സ്മോളും, സാധാരണ പ്രസവം നടന്നവർക്ക് ലാർജുമാണ് യഥാവിധം ഉപയോഗിക്കേണ്ട സൈസുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക