മൂവാറ്റുപുഴയില്‍ സിപിഐ നേതാവിന്റെ വീട് അടിച്ച്‌ തകര്‍ത്തു. സിപിഐ വാളകം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ബാബുവിനും മാതാവിനും പരിക്കേറ്റു. എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് വിവരം.കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

നിര്‍മ്മല കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബാബുവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് വിവരം. കോളേജില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എഐഎസ്‌എഫ് പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് ബാബുവാണെന്ന് തുടക്കം മുതല്‍ ആരോപണം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക