അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഗുജറാത്തില്‍ ബിജെപി 125 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്നാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. അതേസമയം ഹിമാചല്‍ പ്രദേശില്‍ 32 മുതല്‍ 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

അതേസമയം ഇരു സംസ്ഥാനങ്ങളിലും മത്സരരംഗത്ത് സജീവമായിരുന്ന എഎപി കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എക്സിറ്റ്പോള്‍ പ്രവചനം അനുസരിച്ച്‌ ഗുജറാത്തില്‍ 125-140 ബിജെപി സീറ്റും കോണ്‍ഗ്രസ് 30-40 സീറ്റും നേടും. ജന്‍കീ ബാത്ത് ബിജെപിക്ക് 117 മുതല്‍ 140 സീറ്റുകള്‍ വരെയും, കോണ്‍ഗ്രസിന് 34 മുതല്‍ 51 സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്. പി മാര്‍ക്യൂ ബിജെപിക്ക് 128 മുതല്‍ 148 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പരമാവധി 30-42 സീറ്റില്‍ ഒതുങ്ങുമെന്നും പി മാര്‍ക്യൂ പ്രവചിക്കുന്നു. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഹിമാചല്‍ പ്രദേശില്‍ മികച്ച വിജയത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇടിജി എക്സിറ്റ്പോള്‍ പ്രവചനം അനുസരിച്ച്‌ ഹിമാചല്‍പ്രദേശില്‍ ബിജെപി 38 സീറ്റും കോണ്‍ഗ്രസ് 28 സീറ്റും നേടുമെന്നാണ് പ്രവചനം. ആകെ 68 സീറ്റുകളിലേക്കാണ് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ തെരഞ്ഞെടുപ്പ് നടന്നത്.ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക