ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകള്‍ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിശന്നിരിക്കുന്ന ചീങ്കണ്ണി ആമയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

നാച്വര്‍ വൈല്‍ഡ് സൈഡ് എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായി. 20,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വൈറലായ ദൃശ്യങ്ങളില്‍ ഒരു ചീങ്കണ്ണി ആമയെ വിഴുങ്ങാന്‍ ശ്രമിക്കുന്നതാണ് കാണാന്‍ സാധിക്കുക. ചീങ്കണ്ണി ആമയെ വിഴുങ്ങാനും അതിന്റെ ശക്തമായ പല്ലുകള്‍ ഉപയോഗിച്ച്‌ ആമയുടെ പുറന്തോടിനെ തകര്‍ക്കാനും ആവര്‍ത്തിച്ച്‌ ശ്രമിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഓരോ തവണയും ചീങ്കണ്ണി പരാജയപ്പെടുന്നു. ഒടുവില്‍, ചീങ്കണ്ണിയുടെ വായില്‍ നിന്ന് ആമ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ 20,000-ത്തിലധികം കാഴ്ചക്കാരെ നേടി. 1,500-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. “വളരെ ഭംഗിയുള്ള, പാവം ആമ, മുതലയുടെ വായില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക