ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതും മിനിമം 3 ആഴ്ച സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ഉടമ്ബടി അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ് തീരുമാനത്തിന് പിന്നില്‍.

അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് 50:50 മാനദണ്ഡം നിലവിലുണ്ട്. അത് ലംഘിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് പറയുന്നു. ഡിസംബര്‍ 16നാണ് അവതാര്‍ ദി വേ ഓഫ് വാട്ടര്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി,തെലുങ്ക്,തമിഴ്,കന്നട ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക