മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ സ്‌മാര്‍ട്ട്‌ഫോണുകളുടെ ദുരുപയോഗം തടയാനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. 2023 ജനുവരി 1 മുതല്‍ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ ഹാന്‍ഡ്‌സെറ്റുകളുടെയും ഐഎംഇഐ (IMEI) നമ്ബര്‍ വ്യാജ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന പോര്‍ട്ടലില്‍ (https://icdr.ceir.gov.in) രജിസ്റ്റര്‍ ചെയ്യണം.

ഇന്ത്യയില്‍ ലക്ഷക്കണക്കിന് വ്യാജ ഐഎംഇഐ നമ്ബറുകളോടുകൂടിയ സ്മാര്‍ട്ട്‌ഫോണുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരേ ഐഎംഇഐ നമ്ബറില്‍ ഒന്നിലധികം ഫോണുകള്‍ ഉപയോ​ഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ലക്ഷക്കണക്കിന് സ്മാര്‍ട്ട്‌ഫോണുകളും ഫീച്ചര്‍ ഫോണുകളും വ്യാജ ഐഎംഇഐ നമ്ബറുകളോ തനിപ്പകര്‍പ്പോ ഐഎംഇഐ നമ്ബറുകളോ ഉള്ളതായി മുന്‍കാല റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചൈനയില്‍ നിന്ന് എത്തിക്കുന്ന ജനപ്രിയ ഹാന്‍ഡ്‌സെറ്റുകളുടെ ഐഎംഇഐ നമ്ബറുകള്‍ പകര്‍ത്തിയും ഉപയോ​ഗിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഡിജിറ്റലായി ട്രാക്ക് ചെയ്യാന്‍ കഴിയുന്ന നിയമാനുസൃതമായ ഐഎംഇഐ (IMEI) നമ്ബര്‍ ഉണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമം ഉദ്ദേശിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട്ഫോണുകളോ ഫീച്ചര്‍ ഫോണുകളോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഫോണ്‍ ബ്ലോക്ക് ചെയ്ത് സുരക്ഷ ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ നഷ്ടപ്പെട്ട ഫോണിന്‍്റെ ദുരുപയോഗം തടയാം. ഈ നിയമം പ്രാബല്യത്തിലാകുമ്ബോള്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാജ വില്‍പ്പന ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്‌ത സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമല്ല ഐഫോണുകള്‍, സാംസങ് ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമായിരിക്കും.

2020 ജൂണില്‍ വിവോയുടെ 13,500 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരേ ഐഎംഇഐ (IMEI) നമ്ബര്‍ ഉണ്ടെന്ന് മീററ്റ് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്ബനി തിരിച്ച്‌ വിളിച്ചിരുന്നു. പല ചൈനീസ് ബ്രാന്‍ഡുകളിലും ഇതിന് സമാനമായ കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഐഎംഇഐ (IMEI) നമ്ബര്‍ ക്യത്യമായ തിരിച്ചറിയല്‍ രേഖയാണ്. പല കേസുകളിലും കുറ്റവാളികളെ ട്രാക്ക് ചെയ്യാന്‍ ഇത് ഉപയോഗിക്കാറുണ്ട്. സിം കാര്‍ഡ് മാറ്റാനോ നശിപ്പിക്കാനോ കഴിയുമെങ്കിലും ഐഎംഇഐ (IMEI) നമ്ബറില്‍ യാതൊരു മാറ്റവും വരുത്താന്‌ സാധിക്കില്ല. അതിനാല്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ ഐഎംഇഐ (IMEI) നമ്ബര്‍ സഹായകരമാണ്.

നിങ്ങള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണോ പുതിയ ഫോണോ വാങ്ങുകയാണെങ്കില്‍ അതിന് ഐഎംഇഐ (IMEI) നമ്ബര്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുക. ഐഎംഇഐ (IMEI) നമ്ബറില്ലങ്കില്‍ അത് വ്യാജമാണെന്ന് ഉറപ്പിക്കാം. ഐഎംഇഐ (IMEI) നമ്ബര്‍ അറിയാനായി *#06# ഡയല്‍ ചെയ്യാം. ഡ്യുവല്‍ സിം സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് രണ്ട് ഐഎംഇഐ (IMEI) നമ്ബറുകള്‍ ഉണ്ടായിരിക്കും.

വിവിധ കസ്റ്റംസ് പോര്‍ട്ടുകള്‍ വഴി ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഉപകരണങ്ങള്‍ക്ക് ഐഎംഇഐ (IMEI) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായാണ് 2021ല്‍ ഇന്ത്യയില്‍ വ്യാജ ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനംകൊണ്ടുവരുന്നത്. https://icdr.ceir.gov.in  എന്ന വെബ് പോര്‍ട്ടലിലൂടെ ഐഎംഇഐ (IMEI) രജിസ്ട്രേഷന്‍ നടത്താനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും സാധിക്കും. നിലവില്‍ ഈ സേവനത്തിന് നിരക്കുകളൊന്നും ഇല്ല.

മറ്റേതെങ്കിലും സ്രോതസ്സുകള്‍ വഴി നേടിയ ഐഎംഇഐ (IMEI) സര്‍ട്ടിഫിക്കറ്റുകള്‍ നിയമവിരുദ്ധമാണെന്നും അവക്കെതിരെ നിയമനടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. https://icdr.ceir.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷനും ഐഎംഇഐ (IMEI) സര്‍ട്ടിഫിക്കറ്റിനും ഏതെങ്കിലും ഏജന്റിനെയോ മൂന്നാം കക്ഷിയെയോ സര്‍ക്കാര്‍ ഏല്‍പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക