നമ്മുടെയെല്ലാം മൊബൈല്‍ ഫോണ്‍ നമ്ബറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈല്‍ നമ്ബര്‍ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്.

7-8 വര്‍ഷം മുമ്ബ് മൊബൈല്‍ എടുത്തവര്‍ ഇപ്പോഴും അന്നത്തെ അതേ നമ്ബര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവരുടെ മൊബൈല്‍ നമ്ബര്‍ തുടങ്ങുന്നത് 9ല്‍ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പലര്‍ക്കും 8, 7 തുടങ്ങിയ അക്കങ്ങളില്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ ലഭിക്കാന്‍ തുടങ്ങി. ഇതുതന്നെയാണ് പത്തക്ക മൊബൈല്‍ നമ്ബര്‍ ആയി നിലനിര്‍ത്തുന്നതിന്റെ കാരണവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു രാജ്യത്തെ ജനസംഖ്യയ്‌ക്ക് അനുസൃതമായാണ് അവിടുത്തെ മൊബൈല്‍ നമ്ബറിന്റെ ഡിജിറ്റും തയ്യാറാക്കുന്നത്. ഇന്ത്യയില്‍ 1,315,517,078 കോടിയിലധികം ആളുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10 അക്ക സംഖ്യ വരുന്ന ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അതിനാല്‍ പത്തില്‍ താഴെ ഡിജിറ്റുള്ള മൊബൈല്‍ നമ്ബര്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാകില്ല.

രാജ്യത്തെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉള്ളതായി കണക്കാക്കിയാണ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ നമ്ബറിംഗ് പ്ലാന്‍ (എന്‍എന്‍പി) അനുസരിച്ച്‌ പത്തക്ക ഡിജിറ്റ് നമ്ബര്‍ കൊണ്ടുവന്നിരിക്കുന്നത്. പത്ത് ഡിജിറ്റുള്ള നമ്ബര്‍ ആകുമ്ബോള്‍ അതില്‍ നിന്നും 1000 കോടി കോമ്ബിനേഷന്‍സ് തയ്യാറാക്കാന്‍ സാധിക്കും. ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത് ഒരാള്‍ക്ക് ഒന്നിലധികം സിം കാര്‍ഡുകള്‍ ഉണ്ടായാലും ഇത്രയും കോമ്ബിനേഷന്‍സ് പര്യാപ്തമാകും.

മറ്റ് രാജ്യങ്ങളും സമാനമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൊബൈല്‍ നമ്ബറിന്റെ ഡിജിറ്റ് തീരുമാനിക്കുന്നത്. ചൈനയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ അവിടെ 12 അക്ക മൊബൈല്‍ നമ്ബറാണുള്ളത്. ഇത്തരത്തില്‍ അതത് രാജ്യത്തെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് മൊബൈല്‍ നമ്ബര്‍ തയ്യാറാക്കുന്നതെന്ന് സാരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക