സംസ്ഥാനത്ത് വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ബാലവിവാഹം നടന്നത്. സംഭവത്തില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെരിങ്ങത്തൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഈ മാസം 18നായിരുന്നു 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക