ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

ജൂണ്‍ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. നടന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കി. ശനിയാഴ്ച വൈകീട്ടോടെ നിലഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരത്തിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ സിനിമയിലെ നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന മഹേഷ് തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍സിപിക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു.

എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സിനിമാ നിരൂപകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടി. രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അവസാന ചിത്രം.

താരത്തിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ സിനിമയിലെ നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന മഹേഷ് തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍സിപിക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക