തൃശൂര്‍: സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തിയ സംഭവത്തില്‍ വന്‍റാക്കറ്റെന്ന് സൂചന. ഗള്‍ഫുമായി ബന്ധമുള്ള മലപ്പുറം തിരൂരിലെ റാക്കറ്റാണ്‌ഇതിനുപിന്നിലെന്നാണ് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചന. ആംബര്‍ഗ്രീസിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ആംബര്‍ഗ്രീസിന്റെ സാമ്ബിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരെയാണ് ചേറ്റുവയില്‍വച്ച്‌ വനം വിജിലന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ആംബര്‍ഗ്രീസുമായി പിടികൂടിയത്. പ്രതികളെ പട്ടിക്കാട് ഫോറസ്റ്റ് ഡിവിഷന് കൈമാറി. ചാവക്കാട് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. പ്രതികളെ തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംബര്‍ഗ്രീസ് കടലില്‍നിന്ന് കിട്ടിയതാണെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് തിരൂര്‍ ബന്ധത്തെപ്പറ്റി സൂചന നല്‍കിയത്. ആംബര്‍ഗ്രീസിന് 19 കിലോ ഭാരമുണ്ട്. സുഗന്ധലേപന മാര്‍ക്കറ്റില്‍ 30 കോടിയോളം വില ലഭിക്കും. വൈല്‍ഡ്ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചിയിലെ യൂണിറ്റ്, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ്, തൃശൂര്‍ ഡിഎഫ്‌ഒ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക