ഇന്നോവ എന്നാല്‍ ഒരുവികാരം തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഇത്രയേറെ ജനപ്രീതി നേടിയെടുത്ത പരമ്ബര്യം മറ്റ് അധിക പ്രീമിയം കാറുകള്‍ക്കൊന്നും അവകാശപ്പെടാനും ഉണ്ടാവില്ല. രണ്ടാംനിരയില്‍ നല്‍കിവന്ന യാത്ര സുഖമാണ് ഇന്നോവയെ ഇത്രയും ഹിറ്റാക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടൊയോട്ടയുടെ അതികായകനായ ഇന്നോവ തലമുറ മാറ്റത്തിനൊരുങ്ങുകയാണെന്ന വാര്‍ത്ത ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിയിട്ടുണ്ട്. നവംബര്‍ 21-ന് ആഗോള അവതരണം നടക്കുമ്ബോള്‍ അതില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെയായിരിക്കും.

തുടര്‍ന്ന് 2022 നവംബര്‍ 25-ന് ഇന്ത്യയിലും വാഹനം അനാവരണം ചെയ്യും. ഇന്തോനേഷ്യ പോലെയുള്ള ഏഷ്യന്‍ വിപണികളില്‍ ഇന്നോവ സെനിക്‌സ് എന്ന പേരിലാണ് പുതുതലമുറ അറിയപ്പെടുന്നതെങ്കില്‍ ഇന്ത്യയിലെത്തുമ്ബോള്‍ ഇന്നോവ ഹൈക്രോസ് എന്ന പുതുനാമമായിരിക്കും എംപിവികളുടെ രാജാവ് അണിയുക. ഇന്തോനേഷ്യയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഏറ്റവും പുതിയ ടൊയോട്ട ഇന്നോവ സെനിക്‌സിന്റെ പൂര്‍ണ രൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ മൂന്നുവരി എംപിവി നിലവിലെ തലമുറ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ് ആയി വില്‍ക്കുമെന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്. നവംബര്‍ 25 മുതല്‍ പുതുതലമുറ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നും ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വില 2023 ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിക്കും. ഇനി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിശദാംശങ്ങളിലേക്ക് നോക്കാം.

ചിത്രം ഇന്നോവ ഹൈക്രോസിന്റെ മുന്‍ഭാഗത്തെ മുക്കാല്‍ ഭാഗവും വെളിപ്പെടുത്തുന്നുണ്ട്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുതുതലമുറ മോഡല്‍ കൂടുതല്‍ എസ്‌യുവി-ഇഷ് നിലപാട് വഹിക്കുന്നു എന്നതാണ് ഹൈലൈറ്റ്. മുന്‍വശത്ത്, ക്രോം സറൗണ്ടുകളും കോണ്‍ട്രാസ്റ്റ് ബ്ലാക്ക് ഫിനിഷും ഉള്ള വലിയ ട്രപസോയ്ഡല്‍ ഗ്രില്ലാണ് ഇത് അവതരിപ്പിക്കുന്നത്. ഡ്യുവല്‍ ലെയറുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റുകളുള്ള റാപറൗണ്ട് ഹെഡ്‌ലാമ്ബുകള്‍, തിരശ്ചീന എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഓരോ കോണിലും ഫോക്‌സ് അലുമിനിയം ഘടകങ്ങളുള്ള സ്‌പോര്‍ട്ടി ഫ്രണ്ട് ബമ്ബര്‍ എന്നിവ വാഹനത്തിന്റെ പുതിയ രൂപം കൂടുതല്‍ മെച്ചപ്പെടുത്തുന്നുമുണ്ട്.

രണ്ട് വ്യത്യസ്‌തമായ സൈഡ് ക്രീസുകള്‍ ഡോറുകളുടെ നീളത്തില്‍ ഒഴുകുന്നതും റാപ്പറൗണ്ട് ടെയില്‍‌ലാമ്ബുകളുമായി ലയിക്കുന്നതും കാണാം. പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളുമായാണ് എംപിവി എത്തുന്നത്. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് നിലവിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാള്‍ വലിപ്പമുളളതായിരിക്കുമെന്നും നിസംശയം പറയാം. ഇവയെല്ലാം വിശാലമായ ഇന്റീരിയറിലേക്കാണ് വിരല്‍ ചൂണ്ടുന്നതും.

തലമുറ മാറ്റത്തോടെ ടൊയോട്ട ഇന്നോവയ്ക്ക് ആദ്യമായി നിരവധി സവിശേഷതകള്‍ ലഭിക്കും. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം), ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട വാഹനമായിരിക്കും ടൊയോട്ട ഇന്നോവ ഹൈക്രോസ്. നിലവിലുള്ള ലാഡര്‍ ഫ്രെയിം ഷാസി ഒഴിവാക്കി 2023 ഇന്നോവ TNGA മോഡുലാര്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോം താരതമ്യേന ഭാരം കുറഞ്ഞതും നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പുരോഗമിച്ചതും കാര്യക്ഷമവുമാണ്.

നിലവിലുള്ള RWD (റിയര്‍-വീല്‍ ഡ്രൈവ്) സജ്ജീകരണത്തിന് പകരമായി FWD (ഫ്രണ്ട്-വീല്‍ ഡ്രൈവ്) സിസ്റ്റത്തോടെയാവും ഇന്നോവ ഹൈക്രോസ് എത്തുക. പുതിയ 2023 ടൊയോട്ട ഇന്നോവ ഹൈക്രോസ് 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 2.0 ലിറ്റര്‍ പെട്രോള്‍ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും ഉപയോഗിക്കും. ക്രിസ്റ്റയുടെ ഡീസല്‍ വേരിയന്റുകള്‍ക്കാണ് ഏറെ ഡിമാന്റ് എങ്കിലും മാറുന്ന കാലത്തിലേക്ക് ഇന്നോവയില്‍ ഹൈബ്രിഡ് എഞ്ചിന്‍ എത്തുന്നതോടെ കൂടുതല്‍ ജനപ്രിയമായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക