മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ വീട്ടില്‍ തന്നെയാണ് നടക്കുക. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി ഈ ദിവസങ്ങളില്‍ ഓഫീസില്‍ എത്തില്ല. വീട്ടില്‍ ഇരുന്ന് ഫയലുകള്‍ നോക്കും. സുപ്രധാന യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനായി നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക