കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വെറും 8000 രൂപക്ക് ഹിയറിങ് എയ്ഡ് ലഭ്യമാക്കുന്നു. സി ഡാക് നൽകിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെൽട്രോണിൽ തന്നെ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തിച്ചത്. ആവശ്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ വിലക്കുറവ് ലഭ്യമാകുന്നത് ആശ്വാസകരമാകും. ബിഹൈൻഡ് ദി ഇയർ മോഡലിൽ ഉള്ള ഉപകരണങ്ങളാണ് കെൽട്രോൺ നിർമ്മിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര നന്തിബസാറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ഓഫീസിൽ ഹിയറിങ് പ്രോഗ്രാം ചെയ്ത് ചെവിയിൽ ഫിറ്റ് ചെയ്ത് കൊടുക്കുന്ന ക്യാമ്പ് നടന്നു. നിരവധി ആളുകൾക്ക് ഈ അവസരം പ്രയോജനപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരിട്ട് പോവാൻ പറ്റാത്തവർക്ക് പോസ്റ്റൽ വഴി എത്തിച്ചു കൊടുക്കും ഉപകരണം എത്തിച്ചു കൊടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

9745044554/ 559, 04962691343 (അടുത്ത ക്യാമ്പ് ദിവസം അറിയുന്നതിനും അപ്പോയിൻമെൻ്റ് എടുക്കുന്നതിനും മേൽപറഞ്ഞ നമ്പറുകളിൽ രാവിലെ 9:30 നും വൈകുന്നേരം 4 മണിക്കും ഇടയിൽ ബന്ധപ്പെടുക)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക