ലോകമെമ്പാടും ഒരുപാട് ആരാധകർ ഉള്ള സിനിമ താരമാണ് സണ്ണി ലിയോൺ. മലയാളികൾ സ്നേഹത്തോടെ സണ്ണി ചേച്ചി എന്നാണ് വിളിക്കാറ്. ഒരു സമയത്ത് പോൺ വീഡിയോ രംഗത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടി തിളങ്ങിനിൽക്കുന്ന വ്യക്തിയായിരുന്നു സണ്ണി ലിയോൺ. പിന്നീട് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ താരത്തോടൊപ്പം അഭിനയിച്ച അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാള താരം നിഷാന്ത് സാഗർ. ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് നിഷാന്ത് സാഗർ. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച താരം കൂടുതലായും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇദ്ദേഹം സണ്ണി ലിയോണിനോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ അനുഭവമാണ് ഇപ്പോൾ അദ്ദേഹം തുറന്നുപറഞ്ഞത്. 2008 ൽ പുറത്തിറങ്ങിയ pirates blood എന്ന സിനിമയിലാണ് ഇദ്ദേഹം സണ്ണിയും ഒരുമിച്ച് അഭിനയിച്ചത്. സണ്ണി ലിയോൺ ആണ് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പക്ഷേ ഇപ്പോൾ അദ്ദേഹം തുറന്നുപറഞ്ഞ് അനുഭവമാണ് ശ്രദ്ധേയമായത്.

സണ്ണി ലിയോണിനോടൊപ്പം ഒന്നിച്ച് അഭിനയിക്കുമ്പോൾ അവരെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അവരുടെ പടങ്ങൾ അതിനുമുമ്പ് കണ്ടിരുന്നില്ല. കൂടെ അഭിനയിക്കുന്നത് ആരാണെന്ന് അറിയുമോ എന്ന് സംവിധായകൻ പല പ്രാവശ്യം ചോദിച്ചപ്പോഴും, അറിയില്ല എന്ന് മറുപടി നൽകുകയായിരുന്നു. യഥാർത്ഥത്തിൽ ഞാൻ അതിനുമുമ്പ് അവരെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ആ രീതിയിൽ ഉത്തരം നൽകിയത്.

പിന്നീട് സംവിധായകൻ പതുക്കെ അവരെക്കുറിച്ച് എനിക്ക് വ്യക്തമാക്കി തന്നു. യഥാർത്ഥത്തിൽ സംവിധായകൻ പറഞ്ഞപ്പോഴാണ് ഞാൻ അത് മനസ്സിലാക്കിയത്. പിന്നീട് നാട്ടിൽ വന്നപ്പോൾ സുഹൃത്തു വഴി ഞാൻ കൂടുതൽ അറിഞ്ഞു. പിന്നീടാണ് ഞാൻ അവരുടെ പടങ്ങൾ കാണാൻ തുടങ്ങിയത്. പക്ഷേ സണ്ണി ലിയോൺ നാം വിചാരിക്കുന്നതിനപ്പുറത്തേക്ക് ഒരു നല്ല മനസ്സിന്റെ ഉടമയാണ് എന്ന് അദ്ദേഹം അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക