അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക്. ബിനീഷ് കെസിഎയുടെ ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും.

വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് കെസിഎ നേതൃത്വത്തിന്റെ ഏകദേശ ചിത്രം വ്യക്തമായത്.നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

50 ക്ലബ്ബുകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിനീഷ് കോടിയേരിയുടെ പാനല്‍ കരസ്ഥമാക്കിയത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക