ബോളിവുഡ് നായിക സണ്ണി ലിയോൺ സെപ്തംബർ 3 ന് കൊച്ചിയിലും സെപ്തംബർ 4 ന് തിരുവനന്തപുരത്തും എത്തും. വൂള്‍ഫ് 777 ന്യൂസ് അവതരിപ്പിക്കുന്ന അര്‍ജുനാഡോ (ARJUNADO) ക്ലൗഡ് ബസ്റ്റ് ഫെസ്റ്റ് 2022ന്റെ ഭാഗമായി അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് സണ്ണി ലിയോണെത്തുന്നത്. സെപ്റ്റംബർ മൂന്നിന് കൊച്ചി മറൈൻ ഡ്രൈവിലും സെപ്റ്റംബർ നാലിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുംനടക്കുന്ന സംഗീത നിശയിൽ സണ്ണി ലിയോൺ നൃത്തം ചെയ്യും.

മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിൽ ഇരുപത്തഞ്ചോളം കലാകാരന്മാർ ആറ് മണിക്കൂർ രാത്രി സംഗീതത്തിൽ പങ്കെടുക്കുന്നു. ദേശീയ അന്തർദേശീയ കലാകാരന്മാർക്കൊപ്പം സംസ്ഥാനതല കലാകാരന്മാരും സംഗീതം, നൃത്തം, സ്റ്റാൻഡ്-അപ്പ് ആക്ട് എന്നിവയിൽ പങ്കെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ ആദ്യമായി സണ്ണി ലിയോണിന്റെ ഓപ്പൺ എയർ പെർഫോമൻസ് എന്ന പ്രത്യേകതയും ക്ലൗഡ് ബസ്റ്റ് മ്യൂസിക് ഫെസ്റ്റിവലിനുണ്ട്. സണ്ണി ലിയോൺ ഒരു മണിക്കൂർ നീണ്ട നൃത്ത പരിപാടി അവതരിപ്പിക്കും. ബിഗ് ബോസ് ഫെയിം ബ്ലാസ്ലി, ഫെജോ, എംസി കൂപ്പർ, അജയ് സത്യൻ, ഫൈസൽ റാസ തുടങ്ങി നിരവധി കലാകാരന്മാർ വേദിയിൽ അവതരിപ്പിക്കും.

കൊച്ചിയിലെ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വൈകുന്നേരം 4:00 മുതൽ 6:00 വരെ കലാപ്രേമികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്ന് ആസ്വദിക്കാം. 4-ന് തലസ്ഥാന നഗരിയിലെ ഗ്രീൻ ഫീൽഡ് ഗ്രൗണ്ടിൽ രാവിലെ 10:00 മുതൽ 3:00 വരെ ക്ലൗഡ് ബസ്റ്റിന്റെ ഭാഗമായി ചക്ര ഓട്ടോ എക്‌സ്‌പോ നടക്കും. പ്രവേശന ടിക്കറ്റുകൾക്കായി ബന്ധപ്പെടുക: https://linktr.ee/cloudburstfestival

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക