റോഡില്‍ വരച്ചിരിക്കുന്ന ചില വരകള്‍ പലപ്പോഴും എന്തിനാണെന്ന് പലപ്പോഴും ആളുകള്‍ക്ക് അറിയില്ല. മഞ്ഞ വരകളായും, വെള്ള വരകളായും ഇവ എപ്പോഴും റോഡിലുണ്ടാവും. എന്താണ് ഇവയുടെ ഉദ്ദേശം? പരിശോധിക്കാം. ഇടുങ്ങിയ റോഡുകളിലും പാലങ്ങളികും വളവുകളിലും മറ്റ് വാഹനങ്ങളെ മറികടന്ന് പോകാൻ (ഓവർടേക്ക് ചെയ്യാൻ) ശ്രമിക്കുന്നത് അപകടകരമാണ്.

മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വെച്ചത്ഇത്തരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനായി റോഡിന് നടുവിലായി Double Yellow Ladder Hatching ലൈൻ വരച്ചിട്ടുണ്ടാകും. വാഹനമോടിക്കുമ്ബോള്‍ ഈ മഞ്ഞ വരകള്‍ മുറിച്ചു കടക്കാനോ അതിനു മുകളിലൂടെ വാഹനമോടിക്കാനോ പാടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനൊപ്പം റോഡിന് ഇരു വശങ്ങളിലും പാർക്കിംഗ് നിരോധിച്ചു കൊണ്ട് റോഡിന്റെ Border Line കളോട് ചേർന്ന് Striped Lines വരച്ചിട്ടുണ്ടാകും, ഈ ഭാഗത്ത് No Parking ബോർഡും Restriction അവസാനിക്കുന്ന ഭാഗത്ത് Restriction Ends സൈൻ ബോർഡും ഉണ്ടാകും. ഇവിടെ വാഹനങ്ങള്‍ നിർത്തുന്നത് ഇരു വശത്ത് നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇവിടെ പാർക്കിംഗ് നിരോധിച്ചിട്ടുള്ളത്.

അതിനാല്‍ ഈ റോഡ്‌ മാർക്കിങ്ങുകള്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ചല്ലാനുകള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച്‌ വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക