ഇന്നത്തെ ചെലവുകളെ നേരിടാന്‍ അധിക വരുമാനം ആഗ്രഹിക്കുന്നവരാകും മിക്കവരും. നിലവിലുള്ള ജോലിയെ ബാധിക്കാതെ തന്നെ പാര്‍ട്ട്ടൈം ആയി ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ തേടുകയെന്നതാണ് പലരും ലക്ഷ്യമിടുന്നത്. ഇത്തരക്കാര്‍ക്ക് ഉപകാരപ്പെടുന്ന മാര്‍ഗമാണ് ആമസോണ്‍ ഡെലിവറി. ആമസോണ്‍ ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് സ്ഥിര ജോലിയായി ഡെലിവറി നടത്തുന്നവരുണ്ട്. ഇത്കൂടാതെ പാര്‍ട്ട്-ടൈം ജോലിയായി ഡെലിവറിയുടെ ഭാഗമാകാന്‍ ആമസോണ്‍ നേരിട്ട് അവസരം നല്‍കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ നോക്കാം.

ആമസോണ്‍ ഫ്‌ളെക്‌സ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമസോണ്‍ ഓര്‍ഡറുകള്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് ആമസോണ്‍ ഫ്‌ളെക്‌സ് വഴിയുള്ള പാര്‍ട്ട്-ടൈം ഡെലിവറി ജോലി. അവധി സമയങ്ങള്‍ ഇഷ്ടമനുസരിച്ച്‌ വിതരണത്തിനായി തിരഞ്ഞെടുത്ത് വരുമാനം നേടാം. ഒഴിവ് സമയങ്ങളില്‍ ടൈം സ്ലോട്ട് തിരഞ്ഞെടുത്ത് ജോലിയെടുക്കാം. ആമസോണ്‍.ഇന്‍, പ്രൈം നൗ എന്നിവയില്‍ നിന്നും പാക്കേജുകളാണ് വിതരണം ചെയ്യേണ്ടത്. ആമസോണ്‍ ഉത്പ്പന്നങ്ങള്‍ക്കായി 2-6 മണിക്കൂര്‍ ഡെലിവറി ബ്ലോക്കും പ്രൈം നൗ ഓര്‍ഡറുകള്‍ക്ക് 2-4 മണിക്കൂര്‍ ഡെലിവറി ബ്ലോക്കും ലഭിക്കും.

തൊഴില്‍ രീതി

ആമസോണ്‍ ഇന്ത്യയില്‍ ബിസിനസ് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് അനുസരിച്ച്‌ ഉത്പ്പന്നങ്ങളുടെ വിതരണ സമയം കുറച്ചു കൊണ്ടുവേണ്ടതുണ്ട്. ഇതിനായി കമ്ബനി ഓരോ നഗരങ്ങളിലും കമ്ബനി ഡെലിവറി അസോസിയേറ്റുകളെ തിരയുകയാണ്. വെയര്‍ഹൗസുകളില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് ഉപഭോക്താക്കലുടെ വീടുകളില്‍ വിതരണം ചെയ്യുകയാണ് വേണ്ടത്. ദിവസത്തില്‍ 100-150 പാക്കേജുകള്‍ വരെ വിതരണം ചെയ്യേണ്ടി വന്നേക്കാം. 10-15 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഇടങ്ങളിലാണ് വിതരണം നടത്തേണ്ടത്. ഇതിനാല്‍ തന്നെ ദിവസത്തില്‍ 4-5 മണിക്കൂറിനുള്ളില്‍ ഉത്പ്പന്നങ്ങള്‍ വിതരണം പൂര്‍ത്തിയാക്കാം. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ വിതരണം സമയം. ഇതിനുള്ളിലുളള സമയം തിരഞ്ഞെടുക്കാം.

വരുമാനം

ആമസോണ്‍ ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാരുടെ കീഴില്‍ വരുന്ന ഡെലിവറി അസോസിയേറ്റുകള്‍ക്ക് മാസത്തില്‍ സ്ഥിര ശമ്ബളമുണ്ട്. 12,000 രൂപ മുതല്‍ 15,000രൂപ വരെ ഇത്തരത്തില്‍ നേടാം. എന്നാല്‍ പാര്‍ട്ട്-ടെെം ജോലി ചെയ്യുന്നവര്‍ക്ക് പാക്കേജ് ഡെലിവറി ചെയ്യുന്നതിന് അനുസരിച്ചാണ് വരുമാനം. മണിക്കൂറില്‍ 120 രൂപ മുതല്‍ 140 രൂപ വരെ വരുമാനം നേടാം. ദിവസം 6 മണിക്കൂര്‍ ജോലി ചെയ്യുന്നൊരാള്‍ ദിവസം 840 രൂപ കണ്ടെത്തുന്നു.

30 ദിവസം ജോലി ചെയ്യുന്നൊരാള്‍ക്ക് 25,000 രൂപ നേടാം. 25 ദിവസം ജോലി ചെയ്താല്‍ 21,000 രൂപയും നേടാം. ഇത് പ്രദേശത്തിന് അനുസരിച്ച്‌ വ്യത്യാസപ്പെടും. ആപ്പില്‍ തന്നെ വരുമാനം കാണാം. ബുധനാഴ്ചകളിലാണ് വരുമാനം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.

എങ്ങനെ ചേരാം

ആമസോണ്‍ ഫ്‌ളെക്‌സി ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്. ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുകയോ പുതിയ ആമസോണ്‍ അക്കൗണ്ട് തുറക്കുകയോ ചെയ്യണം. പശ്ചാത്തല പരിശോധനയ്ക്കായി വിവരങ്ങള്‍ ആപ്പ് വഴി നല്‍കണം. ഇത് 2-5 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അനുമതി ലഭിച്ചാല്‍ സര്‍വീസ് ഏരിയയും സമയവും തിരഞ്ഞെടുത്ത് വിതരണം ചെയ്യാം. വിഡീയോകള്‍ കണ്ട് പരിശീലനം നേടാം.

യോഗ്യത

18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം. ഇരുചക്ര വാഹനം, ഡ്രൈവിംഗ് ലൈസന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷൂറന്‍സ് തുടങ്ങി വാഹനം റോഡിലിറങ്ങാന്‍ ആവശ്യമായ രേഖകള്‍ വേണം. ആന്‍ഡ്രോയിഡ് 7 വേര്‍ഷന് മുകളിലുള്ള ഫോണും ക്യാമറ, ഫ്‌ളാഷ്, ജിപിഎസ് സൗകര്യം, ആക്ടീവ് സിം കാര്‍ഡ്, ഡാറ്റ കണക്ടിവിറ്റി എന്നിവയും ആവശ്യമാണ്. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് എന്നിവ വേണം.വാഹനത്തിന് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ഉറപ്പാക്കണം. ഡെലിവറി അസോസിയേറ്റിന് അപകട മരണ ഇന്‍ഷൂറന്‍സായി 5 ലക്ഷം രൂപയുടെ പരിരക്ഷയുണ്ട്. ഗുരുതര പരിക്കിനും പരിരക്ഷ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക