കൂട്ടബലാത്സംഗക്കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. തൃക്കാരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ നല്‍കിയ പീഡന പരാതിയിലാണ് നടപടി.

എസ്‌എച്ച്‌ഒ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ മൊഴി. തൃക്കാക്കര പോലീസ് ബേപ്പൂര്‍ സ്റ്റേഷനിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കരയില്‍ ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഇത് മുതലെടുത്ത് സിഐയും സംഘവും വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. കേസിലെ മൂന്നാം പ്രതിയാണ് സിഐ സുനു. ക്ഷേത്ര ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. കേസില്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക