ഇടുക്കി: മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയില്‍ ഉരുള്‍പൊട്ടി കാണാതായ വിനോദസഞ്ചാരിക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)നെയാണ് കാണാതായത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചിലാണ് രാവിലെ പുനരാരംഭിക്കുന്നത്.

മൂന്നാര്‍ മേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് പുതുക്കടിയില്‍ ഉരുള്‍പൊട്ടി കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് ആണ് കൊക്കയിലേക്ക് ഒഴുകിപ്പോയത്. ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷിനെ കാണാതായി. ബാക്കിയുള്ളവര്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടിയത്. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍, ഒലിച്ചുപോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്. വടകരയില്‍നിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച്‌ അണക്കെട്ട് കാണാന്‍ വരികയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക