കൊട്ടാരക്കരയില്‍ ഏഴുകോണില്‍ ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആണ് ആക്രമണം. സംഭവത്തില്‍ ഏഴുകോണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി രണ്ടുദിവസം മുമ്ബ് ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോയത്.

പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ഗാന്ധിയുടെ സ്തൂപം അക്രമികള്‍ തകര്‍ത്തിരുന്നു. കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. മറ്റന്നാള്‍ കൊടിക്കുന്നില്‍ സുരേഷ് എം പി പുതിയ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആണ് ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക