കീവ്: റഷ്യന്‍ സൈനിക ടാങ്കുകളില്‍ യുക്രൈന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ചു. ഒമ്ബത് റഷ്യന്‍ ടാങ്കുകള്‍ കമാന്‍ഡ് ഓഫ് യുക്രൈന്‍ എയര്‍ അസോള്‍ട് തകര്‍ത്തതായി അവര്‍ അവകാശപ്പെട്ടു. കൂടാതെ, യുക്രൈന്‍ നശിപ്പിച്ച മൊത്തം റഷ്യന്‍ ടാങ്കുകളുടെ എണ്ണം ഉടന്‍ 2,000 ല്‍ എത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. വീഡിയോയുടെ ആകാശ കാഴ്ചയില്‍, യുക്രേനിയന്‍ ആക്രമണത്തില്‍ പുകയായി റഷ്യന്‍ സൈനിക ടാങ്ക് വായുവില്‍ പറക്കുന്നതായി കാണാം.

‘ഈ യുദ്ധത്തില്‍ യുക്രൈനിയന്‍ വ്യോമസേന ഒമ്ബത് റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തു. ശത്രുവിന്റെ നശിപ്പിച്ച മൊത്തം ടാങ്കുകളുടെ എണ്ണം ഉടന്‍ 2,000 ല്‍ എത്തും. കമാന്‍ഡ് ഓഫ് യുക്രൈന്‍ എയര്‍ അസോള്‍ട് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍’, ട്വീറ്റില്‍ പറയുന്നു. അതേസമയം, ദൃശ്യങ്ങള്‍ ഏത് പ്രദേശത്തുനിന്നുള്ളതാണെന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍, യുക്രൈനിലെ രണ്ട് പ്രധാന മേഖലയിലാണ് യുദ്ധം നടക്കുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയും റഷ്യന്‍ സേന പിടിച്ചടക്കിയ കെര്‍സണിന് ചുറ്റുമുള്ള തെക്കന്‍ മേഖലയുമാണിത്. റഷ്യന്‍ സൈന്യം ലുഹാന്‍സ്ക് മേഖല മുഴുവന്‍ പിടിച്ചടക്കുകയും അയല്‍രാജ്യമായ ഡൊനെറ്റ്സ്ക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കിഴക്കന്‍ ഡോണ്‍ബാസില്‍ യുക്രൈന്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്.

തെക്ക്, റഷ്യക്കാരെ നഗരത്തില്‍ നിന്ന് പുറത്താക്കാമെന്ന പ്രതീക്ഷയില്‍ യുക്രൈന്‍ സൈന്യം കെര്‍സണിന്റെ പരിസരത്ത് പരിമിതമായ ആക്രമണങ്ങള്‍ നടത്തി. എന്നിരുന്നാലും, കെര്‍സണ്‍ റഷ്യന്‍ കൈകളില്‍ തുടരുന്നു. ഈ വര്‍ഷം ഫെബ്രുവരി 24 നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് ഈ അധിനിവേശം കാരണമായി, 8.8 ദശലക്ഷത്തിലധികം യുക്രേനിയക്കാര്‍ രാജ്യം വിട്ട് പലായനം ചെയ്തു, രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നിലൊന്നാണിത്. ആക്രമണം ആഗോള ഭക്ഷ്യക്ഷാമത്തിനും കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക